കാസര്‍കോട് (www.evisionnews.co): എട്ടാംതരം വിദ്യാര്‍ത്ഥിനിയെ വീടിന്റെ ജനല്‍ കമ്പിയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മൈലാട്ടിയിലെ സജീവന്‍-സജിത ദമ്പതികളുടെ മകള്‍ ആരാധ്യ (13) യെയാണ് ഇന്നലെ രാത്രി മരിച്ചനിലയില്‍ കണ്ടെത്തിയത്. ചട്ടഞ്ചാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പെണ്‍കുട്ടി വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ സമയത്ത് ആരുമുണ്ടായിരുന്നില്ല. ജോലിക്ക് പോയിരുന്ന മാതാപിതാക്കള്‍ തിരിച്ചു വന്നപ്പോഴാണ് ആരാധ്യയെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ആരാധ്യ മാനസിക വിഷമത്തിലായിരുന്നുവെന്നും ഇതുമൂലം കുട്ടി ആത്മഹത്യചെയ്തതാകാമെന്നുമാണ് പൊലീസ് നിഗമനം. ഇന്നലെ രാവിലെ സോഷ്യല്‍ വിഷയത്തില്‍ നടത്തിയ ക്ലാസ് പരീക്ഷയില്‍ ആരാധ്യയ്ക്ക് മാര്‍ക്ക് കുറഞ്ഞതായാണ് വിവരം. കൂടാതെ നേരത്തെ ഏഴാം ക്ലാസ് വരെ പൊയിനാച്ചി ഇ.എം.യു.പി ഭാരത് സ്‌കൂളിലാണ് ആരാധ്യ പഠിച്ചിരുന്നത്. ഈ വര്‍ഷം എട്ടാം ക്ലാസിലേക്ക് ചട്ടഞ്ചാലിലേക്ക് മാറുകയായിരുന്നു. ഇതിലും കുട്ടിക്ക് മനപ്രയാസമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മേല്‍പറമ്പ് പൊലീസ് ഇന്‍ക്വസറ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടതിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.

Post a Comment
0 Comments