കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പോകുന്നവര്‍ക്ക് സംഘടിപ്പിച്ച പഠനക്ലാസും യാത്രയയപ്പും മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറഞ്ഞു. മാലിക്ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ആമുഖ പ്രഭാഷണം നടത്തി. പ്രമുഖ പണ്ഡിതന്‍ ചുഴലി മുഹിയുദ്ധീന്‍ മുസ്്‌ലിയാര്‍ ക്ലാസെടുത്തു.
മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ എം.എസ് മുഹമ്മദ് കുഞ്ഞി, വി.കെ.പി ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, എല്‍.എ മഹ്മൂദ് ഹാജി, മണ്ഡലം പ്രസിഡന്റുമാരായ എ.എം കടവത്ത്, കെ.ഇ.എ ബക്കര്‍, ജനറല്‍ സെക്രട്ടറിമാരായ കെ. അബ്ദുല്ലക്കുഞ്ഞി, എ.ബി ഷാഫി, എം. യൂസുഫ് ഹാജി മൊറങ്ങാനം, കെ.പി.സി.സി അംഗം പി.എ അഷ്‌റഫലി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ലുഖ്മാന്‍ തളങ്കര, കെ. ഷാഫി ഹാജി ആദൂര്‍, പി.ഡി.എ റഹിമാന്‍, ഹാരിസ് മുള്ളേരിയ, എസ്.ടി.യു. ജില്ലാ പ്രസിഡന്റ് എ. അഹമ്മദ് ഹാജി, ഇ. അബൂബക്കര്‍ എടനീര്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ പ്രസംഗിച്ചു.
Post a Comment
0 Comments