മഞ്ചേശ്വരം (www.evisionnews.co): സംസ്ഥാന സാക്ഷരതാ മിഷന്റെ വായന വാരാചരണത്തിന്റെ ഭാഗമായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം എസ്എടി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വായനാ വാരാചരണ പരിപാടി നടത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തുല്യതാ പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച ബ്ലോക്ക് പരിധിയിലെ വിജയികളെ അനുമോദിച്ചു.
വാണി വിജയ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധാനധ്യാപിക കൃഷ്ണ വേണി അധ്യക്ഷത വഹിച്ചു. വായനയുടെ മഹത്വത്തെക്കുറിച്ച് കിഷോര്‍ വിഷയം അവതരിപ്പിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍അസി കോഡിനേറ്റര്‍ ശാസ്താ പ്രസാദ് മുഖ്യാതിഥിയായി. ബ്ലോക്ക്തല സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ ഗ്രേസി വേഗസ് സ്വാഗതവും പഞ്ചായത്ത് കോഡിനേറ്റര്‍ സുജ ഡി. ഷേണായ് നന്ദിയും പറഞ്ഞു.

Post a Comment
0 Comments