Type Here to Get Search Results !

Bottom Ad

കാരുണ്യ പദ്ധതി അട്ടിമറിക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധം പ്രകടനം നടത്തി


കാസര്‍കോട് (www.evisionnews.co): പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ പിണറായി സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് മുനിസിപ്പല്‍, പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം ഫിര്‍ദൗസ് ബസാറില്‍ ആരംഭിച്ചു. 

പ്രകടനത്തിന് മുനിസിപ്പല്‍ പ്രസിഡന്റ് അഡ്വ. വി.എം മുനീര്‍, സെക്രട്ടറി ഖാലിദ് പച്ചക്കാട്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ്, യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് അജ്മല്‍ തളങ്കര, ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, മൊയ്തീന്‍ കൊല്ലമ്പാടി, മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ തൊട്ട, റഫീഖ് വിദ്യാനഗര്‍, ജലീല്‍ അണങ്കൂര്‍, മുത്തലിബ് പാറക്കെട്ട്, പ്രവാസി ലീഗ് മുനിസിപ്പല്‍ ട്രഷറര്‍, ഹമീദ് ചേരങ്കൈ, ഷാഫി അണങ്കൂര്‍, അബ്ബാസ് മലബാര്‍, പിവി മുഹമ്മദ് കുഞ്ഞി, ഇ. ഷംസുദ്ധീന്‍, മുഹമ്മദ് കുഞ്ഞി പട്‌ള, അബൂബക്കര്‍ പട്‌ള, റിയാസ് കൊല്ലമ്പാടി, ബഷീര്‍ കടവത്ത്, മുഹമ്മദ് ബേടകം, എം.എസ് താജുദ്ധീന്‍, ഫിറോസ് അടക്കത്ത്ബയല്‍, സിദ്ദീഖ് ചക്കര, നജീബ് ചേരങ്കൈ, സഹദ് ബാങ്കോട്, മജീദ് കൊല്ലമ്പാടി നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad