Type Here to Get Search Results !

Bottom Ad

പതിനഞ്ചോളം കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കുമ്പള (www.evisionnews.co): വധശ്രമം ഉള്‍പ്പെടെ പതിനഞ്ചോളം കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കുമ്പള എസ്.ഐ. എ സന്തോഷ് കുമാര്‍ അറസ്റ്റ് ചെയ്തു. സീതാംഗോളിയിലെ ഫൈസല്‍ (39) ആണ് അറസ്റ്റിലായത്. കഞ്ചാവ് കടത്ത്, തട്ടിക്കൊണ്ട് പോകല്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങി നിരവധി കേസുകള്‍ ഫൈസലിനെതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ബദിയടുക്ക, കുമ്പള, മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് കേസുള്ളത്. രണ്ടു മാസം മുമ്പ് ബേക്കൂര്‍ സ്വദേശിയെ കാറില്‍ തട്ടിക്കൊണ്ട് പോയി ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും പണം നല്‍കാത്തപ്പോള്‍ മര്‍ദ്ദിച്ച ശേഷം മുട്ടം റെയില്‍വെ ഗേറ്റിന് സമീപം ഉപേക്ഷിക്കുകയുമായിരുന്നു. ഈ കേസില്‍ മഞ്ചേശ്വരം പൊലീസ് ഫൈസലിനെ ആലപ്പുഴയില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോട് സബ് ജയിലില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെയാണ് കാപ്പ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.




Post a Comment

0 Comments

Top Post Ad

Below Post Ad