ദമ്മാം (www.evisionnews.co): നിക്കോട്ടിന്‍ സൗദി അറേബ്യ, അല്‍ മുസൈന്‍ കോണ്‍ട്രാക്ടിങ് കമ്പനി, കോമി സേഫ്റ്റി എന്നീ പ്രമുഖ കമ്പനികളെ മുഖ്യ സ്‌പോണ്‍സര്‍മാരാക്കി കാസര്‍കോട് ഡിസ്ട്രിക്ട് സോഷ്യല്‍ ഫോറം (കെഡിഎസ്എഫ്) ദമ്മാം കമ്മിറ്റി സംഘടിപ്പിക്കുന്ന കാസര്‍കോട് സോക്കര്‍ ലീഗ് 2019ന് വര്‍ണാഭമായ തുടക്കം. ജൂണ്‍ 27ന് രാത്രി സിഹാത്തിലെ അല്‍ ദാന സ്റ്റേഡിയത്തില്‍ കെ ഡി എസ് എഫ് സെന്‍ട്രല്‍ കമ്മിറ്റി സീനിയര്‍ അഡൈ്വസറി അംഗം അബ്ദുല്‍ ഖാദര്‍ ചെങ്കള കിക്കോഫ് നിര്‍വഹിച്ചു.
മുഖ്യ സ്‌പോണ്‍സര്‍മാരായ നിക്കോട്ടിനെ പ്രതിനിധീകരിച്ച് നവാസ് അണങ്കൂറും അല്‍ മുസൈന്‍ കോണ്‍ട്രാക്ടിങ് കമ്പനിയെ പ്രതിനിധീകരിച്ച് സക്കറിയയും കോമി സേഫ്റ്റിയെ പ്രതിനിധീകരിച്ച് സലാമും ചടങ്ങില്‍ സംബന്ധിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്ന എട്ട് ടീം സ്‌പോണ്‍സര്‍മാരെയും താരലേലത്തില്‍ ഏറ്റവും വിലയേറിയ താരങ്ങളായ സിനാന്‍ പൈക്ക, മഖ്ദൂം മൊഗ്രാല്‍ എന്നിവരെയും മൊമന്റ്റോ നല്‍കി ആദരിച്ചു.
ജനറല്‍ സെക്രട്ടറി ബഷീര്‍ ഉപ്പള സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ജംഷാദ് മൊഗ്രാല്‍ നന്ദിയും പറഞ്ഞ ചടങ്ങില്‍ ഷാഫി ചെടേക്കാല്‍, ഖാദര്‍ അണങ്കൂര്‍, സാജു തെരുവത്ത്, ഹനീഫ് തെക്കില്‍, ഹക്കീം തെക്കില്‍, മുഹമ്മദ് ദെലിക്കുക്കു, എ.ബി മുഹമ്മദ്, അറഫാത്ത് ചെമ്മനാട്, ഡോ. സയ്ദ് അഷ്റഫ്, ഹാരിസ് പടുപ്പില്‍, ആമി കോപ സംബന്ധിച്ചു. ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ റഹ്മാന്‍ സിഹാത്, ഇന്നു കോടിയാല്‍, ഖലീല്‍ പൈവെളിഗെ, ഇസ്മായില്‍, അന്‍സിഫ് പെര്‍ള, ഫസല്‍ ചെടേക്കാല്‍, നൗഫല്‍ പുത്തൂര്‍, ജാവിദ് ചൂരി, ജംഷി റൂബി, നസീര്‍ ഉദ്യാവര്‍, നാസിര്‍ ചേരല്‍ പരിപാടി നിയന്ത്രിച്ചു.
തിങ്ങിനിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി വാശിയേറിയ ആദ്യ ലീഗ് മത്സരത്തില്‍ സുല്‍ഫെക്ക്‌സ് മറ്റര്‍സ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബദര്‍ റബീ ഗ്രൂപ്പിനെ പരാജയപ്പെടുത്തി. അവശേഷിക്കുന്ന ലീഗ് മത്സരങ്ങളും രണ്ടു സെമി ഫൈനല്‍ മത്സരങ്ങളും ഫൈനല്‍ മത്സരവും ജൂലൈ നാലു വ്യാഴാഴ്ച സിഹാത്തിലെ അല്‍ദാന സ്റ്റേഡിയത്തില്‍ നടക്കും.

Post a Comment
0 Comments