Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍: അര്‍ഹരെ പരിശോധിച്ചില്ലെങ്കില്‍ ക്യാമ്പ് തടയുമെന്ന് സമര സമിതി

കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താന്‍ ജൂലൈ പത്തിന് ബോവിക്കാനത്ത് നടത്തുന്ന ക്യാമ്പില്‍ അര്‍ഹരായ മുഴുവന്‍ രോഗികളെയും പരിശോധിച്ചില്ലെങ്കില്‍ ക്യാമ്പ് തടയാന്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമര സമിതി യോഗം തീരുമാനിച്ചു. ദുരിതബാധിത പഞ്ചായത്തുകളിലെ ലിസ്റ്റില്‍പെടാത്ത മുഴുവന്‍ രോഗികളെയും പരിശോധിക്കാന്‍ പതിനൊന്ന് കേന്ദ്രങ്ങളില്‍ ക്യാമ്പ് നടത്താനായിരുന്നു റവന്യു മന്ത്രി അധ്യക്ഷനായ സെല്‍ യോഗത്തിന്റെ തീരുമാനമെങ്കിലും 2017ല്‍ സംഘടിപ്പിച്ച ക്യാമ്പിലേക്ക് രജിസ്‌ട്രേഷന്‍ ചെയ്ത് എത്താന്‍ പറ്റാത്തവര്‍ക്ക് മാത്രമായി പുതിയ ക്യാമ്പിനെ പരിമിതപ്പെടുത്തിയത് തികഞ്ഞ അനീതിയാണ്.

മൊഗ്രാല്‍ പുത്തൂര്‍, മുളിയാര്‍, കാറഡുക്ക, മധൂര്‍, ദേലമ്പാടി, കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളിലെയും കാസര്‍കോട് നഗര സഭയിലെയും രോഗികള്‍ക്ക് മത്രമാണ് ഇപ്പോള്‍ അവസരമൊരുക്കിയിട്ടുള്ളത്. 2017ലെ ക്യാമ്പിന് ശേഷം ദുരിതബാധിത പഞ്ചായത്തുകളില്‍ ജനിക്കുന്ന കുട്ടികളില്‍ കാണുന്ന ബുദ്ധിമാനന്ദ്യം, ഓട്ടിസം, വൈകല്യങ്ങള്‍, മാസം തികയാത്ത പ്രസവം, സ്ത്രീ സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ഇപ്പോഴും വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവരെയെല്ലാം കൂടി പരിശോധനക്ക് വിധേയമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 

2017ല്‍ രജിസ്റ്റര്‍ ചെയ്ത് ക്യാമ്പില്‍ പങ്കെടുക്കാന്‍ പറ്റാത്ത കാറഡുക്ക പഞ്ചായത്തിലെ 52ല്‍ 20 രോഗികളും, മുളിയാറില്‍ 38 ല്‍ 10രോഗികളും മരണപ്പെട്ടിരിക്കുകയാണ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ പറ്റാത്തതിനാലാണ് ലിസ്റ്റില്‍പെടാതെ പോയത്. രജിസ്‌ട്രേഷന്‍ നടത്തി മരണപ്പെട്ടവര്‍ക്ക് കൂടി സഹായം ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സുപ്രിം കോടതി നിര്‍ദ്ദേശിച്ച പാലിയേറ്റീവ് ആസ്പത്രി ഉടന്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. ഇതിനായി എം.പി മുഖേന

സമ്മര്‍ദ്ദം ചെലുത്തും. എന്‍ഡോസള്‍ഫാന്‍ കമ്പനിയും പ്ലാന്റേഷന്‍ കോര്‍പറേഷനും മുഖ്യപ്രതികളെന്ന് സുപ്രിം കോടതി കണ്ടെത്തിയ

സാഹചര്യത്തില്‍ ഇവയില്‍ നിന്ന് നഷ്ടം ഈടാക്കി പുനരധിവാസപദ്ധതി തയാറാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ കമ്പനിക്കൊപ്പം നില്‍ക്കുന്ന ജില്ലാ കലക്ടറുടെ നിലപാടില്‍ യോഗം പ്രതിഷേധിച്ചു. പ്രൊഫ. എം.എ റഹിമാന്‍ അധ്യക്ഷത വഹിച്ചു. കെ.ബി

മുഹമ്മദ് കുഞ്ഞി, കെ.കെ അശോകന്‍, മാഹിന്‍ കേളോട്ട്, മോഹനന്‍ പുലിക്കോടന്‍, ബി.സി കുമാരന്‍, ഷരീഫ് കൊടവഞ്ചി, മസൂദ് ബോവിക്കാനം, മന്‍സൂര്‍ മല്ലത്ത്, കെ. കൊട്ടന്‍, കൂക്കള്‍ ബാലകൃഷ്ണന്‍, എം.കെ രാധാകൃഷ്ണന്‍, ജമീല അഹമ്മദ്, ശ്രീനിവാസ നായക്, അബ്ദുല്‍ ഹക്കിം പടിഞ്ഞാര്‍, അര്‍ഷാദ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad