ദേശീയം (www.eviionnews.co): രാഹുല്‍ ഗാന്ധി രാജിവച്ച സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന സൂചനകള്‍ ശക്തമായി. യുപിയിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജ്യോതിരാദിത്യ സിന്ധ്യ രാജി വച്ചതിന് പിന്നാലെ കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധിയും രാജി വയ്ക്കുമെന്ന അഭ്യൂഹം ശക്തമാണ്.
അതിനിടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങള്‍ താത്കാലികമായി പ്രതിസന്ധിയിലായി. കര്‍ണ്ണാടകയില്‍ പ്രതിസന്ധി കനത്തതോടെ നേതാക്കളുടെ മുഴുവന്‍ ശ്രദ്ധയും അവിടേക്ക് തിരിഞ്ഞതിനാലാണ് ചര്‍ച്ചകള്‍ വഴി മുട്ടിയത്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തിരിച്ചെത്തിയ ശേഷം മാത്രമെ പ്രവര്‍ത്തക സമിതി പോലും ചേരാനിടയുള്ളു എന്നാണ് വിവരം.

Post a Comment
0 Comments