Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥികളുടെ യാത്രാ പാസ് സ്ഥാപന മേധാവികള്‍ തന്നെ വിതരണം ചെയ്യണം: കലക്ടര്‍

ബന്ധപ്പെട്ട ചിത്രം

കാസര്‍കോട് (www.evisionnews.co): സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ പാസുകള്‍ അതാത് സ്ഥാപനങ്ങളുടെ മേധാവികള്‍ തന്നെ വിതരണം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍സ് ഫെസിലിറ്റി കമ്മിറ്റി യോഗം നിര്‍ദേശിച്ചു. യാത്രാ പാസുകളുമായി ബന്ധപ്പെട് നിലവില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അതാത് സ്‌കൂള്‍, കോളജ് മേധാവികളോട് പാസ് വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചത്. 

അതേസമയം സ്വാശ്രയ, പാരലല്‍ കോളജുകളില്‍ ചിലത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ബസ് ഓണേഴ്‌സ് പ്രതിനിധികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എത്രത്തോളം സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പാസ് അനുവദിക്കേണ്ടതുണ്ടെന്ന് ഇന്ന് രാവിലെ 11മണിക്കകം വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ ആര്‍.ടി.ഒയെ അറിയിക്കണം. ഇവര്‍ നല്‍കിയ ലിസ്റ്റ് ഏകീകരിച്ച് ഉച്ചയ്ക്ക് രണ്ടിനകം ജില്ലാ കളക്ടര്‍ക്കും ബസ് ഓണേഴ്‌സ് സംഘടനാ പ്രതിനിധികള്‍ക്കും ആര്‍ടിഒ നല്‍കണം. 

ഈ ലിസ്റ്റില്‍ ബസ് ഓണേഴ്‌സിന് എതിര്‍പ്പുണ്ടെങ്കില്‍ വൈകുന്നേരം അഞ്ചിനകം കലക്ടറെയോ ആര്‍.ടി.ഒ യെയോ അറിയിക്കണം. പ്രശ്‌നങ്ങള്‍ ഇല്ലാത്ത സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തരമായി യാത്രാ പാസ് അനുവദിക്കാനും യോഗം ആര്‍ടിഒയെ ചുമതലപ്പെടുത്തി. യോഗത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ എസ്. മനോജ്, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, സ്വകാര്യ ബസ് ഓണേഴ്‌സ് സംഘടനാ പ്രതിനിധികള്‍, കെഎസ്ആര്‍ടിസി, പൊലീസ് പ്രതിനിധികളും പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad