Type Here to Get Search Results !

Bottom Ad

ചേരങ്കൈയില്‍ കടലാക്രമണം രൂക്ഷം: നിരവധി വീടുകള്‍ അപകട ഭീഷണിയില്‍


കാസര്‍കോട് (www.evisionnews.co): ചേരങ്കൈയില്‍ രൂക്ഷമായ കടലാക്രമണംമൂലം നിരവധി വീടുകള്‍ അപകടാവസ്ഥയില്‍. തിങ്കളാഴ്ച്ചയോട് കൂടിയാണ് കടലാക്രമണം കൂടിയത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെയുടെയും വാര്‍ഡ് കൗണ്‍സിലര്‍ മിസ്രിയ ഹമീദിന്റെയും നേതൃത്വത്തില്‍ ജനപ്രതിനിധികളും ആര്‍.ഡി.ഒ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍ റവന്യൂ ഇറിഗേഷന്‍ഷന്‍ ഉദ്യോഗസ്ഥരും ദുരിതമേഖലയില്‍ സന്ദര്‍ശനം നടത്തി. കടല്‍ക്ഷോഭംമൂലം നാശനഷ്ടങ്ങളുണ്ടാവാതിരിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. എം.എല്‍.എ ഇറിഗേഷന്‍ ചീഫ് ഇന്‍ഞ്ചിനിയറുമായി ബന്ധപ്പെട്ട് രാത്രിമുതല്‍ തന്നെ മണല്‍ ചാക്കുകള്‍ കൊണ്ട് തടയണ നിര്‍മിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുകയും കടല്‍ക്ഷോഭം രൂക്ഷമായില്‍ ആളുകളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad