Type Here to Get Search Results !

Bottom Ad

സൈനുല്‍ ആബിദ് കൊലക്കേസിലെ മൂന്നാം പ്രതിക്ക് കുത്തേറ്റു


കാസര്‍കോട് (www.evisionnews.co): തളങ്കരയിലെ സൈനുല്‍ ആബിദീന്‍ കൊലക്കേസിലെ മൂന്നാം പ്രതിക്ക് കുത്തേറ്റു. വിദ്യാനഗര്‍ നല്‍ക്കള കോളനിയിലെ പ്രശാന്ത് (33)നെയാണ് കഴിഞ്ഞ രാത്രി വാഹനം തടഞ്ഞുവെച്ച് അക്രമിച്ചത്. ഇയാളെ പരിക്കുകളോടെ പ്രശാന്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദയഗിരിയില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്കു വരുമ്പോള്‍ വിദ്യാനഗര്‍ ഗവ. കോളജ് പരിസരത്ത് വെച്ച് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി അക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. സംഭവം സംബന്ധിച്ച് പോലീസില്‍ വിവരം ലഭിച്ചിട്ടില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad