Type Here to Get Search Results !

Bottom Ad

ആന്തൂര്‍ സംഭവം: ശ്യാമള ഒരുതെറ്റും ചെയ്തിട്ടില്ല': പി.ജെയെ തള്ളി ഇ.പി


കണ്ണൂര്‍ (www.evisionnews.co): ആന്തൂരില്‍ പ്രവാസിവ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരേയും കുറ്റവാളിയായി കാണാനാവില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍ നിയമസഭയില്‍. ആത്മഹത്യയെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമള ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പൂര്‍ണമായ അന്വേഷണ റിപ്പോര്‍ട്ട് വന്ന് കഴിഞ്ഞാല്‍ പറഞ്ഞതെല്ലാം പ്രതിപക്ഷം തിരുത്തേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ധാര്‍മികമായും നിയമ വ്യവസ്ഥകള്‍ പരിശോധിച്ചും മാത്രമേ സര്‍ക്കാര്‍ നടപടി കൈക്കൊള്ളൂ. രാഷ്ട്രീയമായ പകയുടേയും വിദ്വേഷത്തിന്റേയും ഭാഗമായി ഒരാളെ കുറ്റവാളിയായി പ്രഖ്യാപിച്ചത് കൊണ്ട് ആരും കുറ്റവാളിയാകണമെന്നില്ല. പരിശോധനയും അന്വേഷണവും നടത്തിയാണ് കുറ്റവാളിയെ കണ്ടെത്തേണ്ടതെന്നും ഇ.പി ജരാജന്‍ പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

Post a Comment

0 Comments

Top Post Ad

Below Post Ad