Type Here to Get Search Results !

Bottom Ad

സുരേഷ് ഗോപി വീണ്ടും സിനിമയില്‍; 'തമിഴരശന്‍' ജൂലൈയിലെത്തും


കൊച്ചി (www.evisionnews.co): നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും അഭിനയിക്കുന്ന 'തമിഴരശന്‍'എന്ന തമിഴ് ചിത്രം ജൂലൈ മാസം തിയേറ്ററുകളിലെത്തും. വിജയ് ആന്റണി നായകനാകുന്ന ചിത്രത്തില്‍ ഡോക്ടറിന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിലൂടെ വികസിക്കുന്ന ചിത്രമാണിത്. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ വിജയ് ആന്റണിയുടെ നായിക.

2015ല്‍ പുറത്തിറങ്ങിയ 'മൈ ഗോഡ്' ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മലയാള സിനിമയില്‍ ഒരു കാലത്തു ശക്തമായ കഥാപാത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി അലങ്കരിച്ചിരുന്ന ആളാണ് സുരേഷ് ഗോപി. എന്നാല്‍ തുടരെത്തുടരെയുള്ള പരാജയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ മാര്‍ക്കറ്റ് വാല്യൂ കുറയ്ക്കുകയും ചിത്രങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും കാരണമായി. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. 'ഐ'യാണ് തമിഴില്‍ സുരേഷ് ഗോപി അഭിനയിച്ച് അവസാന ചിത്രം.

'ദാസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാബു യോഗ്വേശരന്‍ ഒരുക്കുന്ന 'തമിഴരശന്‍'ആക്ഷന്‍ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ്. ഛായാസിംഗ് , സംഗീത, കസ്തൂരി, മധുമിതാ, സോനു സുഡ്, രാധാരവി, റോബോ ഷങ്കര്‍ യോഗി ബാബു, മുനിഷ് കാന്ത്, സെന്ദ്രായന്‍, അശ്വിന്‍ രാജാ തുടങ്ങി വലിയൊരു താര നിര ചിത്രത്തിലുണ്ട്. ആര്‍ ഡി രാജശേഖര്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഭുവന്‍ ശ്രീനിവാസന്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം എസ്എന്‍എസ് മൂവീസ് ആണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad