Type Here to Get Search Results !

Bottom Ad

മംഗലാപുരം എയര്‍പോര്‍ട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഗുണ്ടായിസം: നടപടി എടുക്കണമെന്ന് യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.co): മംഗലാപുരം എയര്‍പോര്‍ട്ടില്‍ യാത്രക്കാരെ നഗ്‌നരാക്കി പീഡിപ്പിച്ചത് കടുത്ത മനുഷ്യവകാശ ലംഘനമാണെന്നും തെരുവു ഗുണ്ടകളെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് യാത്രക്കാരോട് പെരുമാറുന്നതെന്നും കാസര്‍കോട് മണ്ഡലം മുസ്ലിം യൂത്ത് ലിഗ് കമ്മിറ്റി കുറ്റപ്പെടുത്തി.

അടുത്ത കാലത്തായി മലയാളികളെ നിരന്തരമായി പീഡിപ്പിക്കുന്നത് തുടര്‍ക്കഥയാവുകയാണ്. പാസ്‌പോര്‍ട്ട് താളുകള്‍ കീറിക്കളഞ്ഞും നികുതിയടച്ച് കൊണ്ടുവരുന്ന സാധനങ്ങള്‍ അപഹരിച്ചും അഴിഞ്ഞാടുന്ന ജീവനക്കാര്‍മൂലം മംഗലാപുരം എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് ഭീതിപ്പെടുത്തുന്ന ഓര്‍മകളാണ്. താന്തോന്നിത്തം കാട്ടി കുപ്രസിദ്ധി നേടിയവരാണ് ഇവിടത്തെ ഉദ്യോഗസ്ഥര്‍. യാത്രക്കാരോട് മോശമായി പെരുമാറല്‍ ജീവചര്യയാക്കിയ ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് എയര്‍പോര്‍ട്ടിന്റ വിശ്വാസം വീണ്ടെടുക്കാന്‍ അധിക്യതര്‍ തയാറാകണമെന്ന് പ്രസിഡന്റ് സഹീര്‍ ആസിഫും ജനറല്‍ സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗറും ആവശ്യപ്പെട്ടു.

സങ്കേതിക സംവിധാനം ഉപയോഗിച്ച് ദേഹപരിശോധന നടത്താന്‍ സഹചര്യമുണ്ടെന്നിരിക്കെ പ്രാകൃതമായി യാത്രക്കാരെ പീഡിപ്പിക്കാനുള്ള അവസരമായി പരിശോധനയെ കാണുന്ന ജീവനക്കാര്‍ക്കെതിരെ ശിക്ഷാനടപടിക്ക് തയാറായില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേത്യത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad