Type Here to Get Search Results !

Bottom Ad

എടപ്പാള്‍ സ്വദേശി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്


ദേശീയം (www.evisionnews.co): എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്‌സിന്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യു.എസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ഈമാസം 18ന് കൊല്ലപ്പെട്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മരണം സംബന്ധിച്ച വിവരം വീട്ടുകാര്‍ക്ക് വാട്‌സ് ആപ്പ് സന്ദേശം വഴി ലഭിച്ചു.

'താങ്കളുടെ സഹോദരന്‍ വീരമൃത്യു വരിച്ചു. ഇക്കാര്യം പോലീസില്‍ അറിയിക്കരുത്' എന്ന സന്ദേശം വാട്‌സാപ്പ് വഴി ലഭിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. 2017 ഒക്ടോബറില്‍ ഐ.എസ്സില്‍ ചേര്‍ന്ന മൊഹ്‌സിന്‍ അഫ്ഗാനിസ്താനിലെ ഖോറോസാന്‍ പ്രവിശ്യയില്‍ ഒരു ഐ.എസ് കമാന്‍ഡര്‍ക്കൊപ്പം ഭീകരവാദ പ്രവര്‍ത്തനം നടത്തി വരികയായിരുന്നു. ഇയാളും ഒപ്പമുണ്ടായിരുന്ന ഐ.എസ് കമാന്‍ഡറും കൊല്ലപ്പെട്ടുവെന്നാണ് വിവരം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad