Type Here to Get Search Results !

Bottom Ad

ഭര്‍തൃവീട്ടുകാരില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ദുബൈ ഭരണാധികാരിയുടെ ഭാര്യ ലണ്ടന്‍ കോടതിയില്‍

വിദേശം(www. evisionnews.co): നിര്‍ബന്ധിത വിവാഹ പരിരക്ഷാ ഉത്തരവ് വേണമെന്ന ആവശ്യവുമായി ദുബായ് ഭരണാധികാരിയുടെ ഭാര്യ ഹായ രാജകുമാരി ലണ്ടന്‍ കോടതിയില്‍. കുട്ടികളുമായി ബന്ധപ്പെട്ട ഉത്തരവാണിത്. ബന്ധം വേര്‍പ്പെടുത്തിയതിനു ശേഷം ഉപദ്രവിക്കരുതെന്ന ഉത്തരവും (Non-molestation Order) വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെന്‍ട്രല്‍ ലണ്ടനിലെ കുടുംബ കോടതിയില്‍ പ്രാഥമിക ഹിയറിംഗിനായി ഹാജരായതായിരുന്നു ഹായ രാജകുമാരി.
വിവാഹത്തിന് നിര്‍ബന്ധിപ്പിക്കപ്പെടുന്ന ഒരു വ്യക്തിയെ സംരക്ഷിക്കുന്നതിനാണ് കോടതി നിര്‍ബന്ധിത വിവാഹ പരിരക്ഷ ഉത്തരവിടുന്നത്. പങ്കാളിയില്‍ നിന്നോ, മുന്‍ പങ്കാളിയില്‍ നിന്നോ അല്ലെങ്കില്‍ കുടുംബാംഗങ്ങളില്‍ നിന്നോ ഉണ്ടായേക്കാവുന്ന ലൈംഗിക പീഡനത്തില്‍ നിന്നും ഉപദ്രവത്തില്‍നിന്നും പരിരക്ഷ ലഭിക്കാനാണ് നോണ്‍- മോളസ്റ്റേഷന്‍ ഓര്‍ഡറുകള്‍. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിചാരണക്ക് ഹാജരായില്ല. രണ്ട് മക്കളെയും ദുബായിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ ഇതേ നടപടികള്‍ വേണമെന്നാണ് അല്‍ മക്തൂമിന്റേയും വാദം. ഹയ രാജകുമാരി കുട്ടികളുടെ സംരക്ഷണം തന്നെ ഏല്‍പ്പിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വിവാഹ മോചനത്തെ കുറിച്ചുള്ള വ്യാപകമായ അന്താരാഷ്ട്ര പ്രചാരണത്തിനുശേഷം വളരെ അസാധാരണമായ നീക്കമാണ് ദമ്പതികള്‍ നടത്തിയത്. വിവാഹമോചനത്തെയോ സാമ്പത്തികമായ കാര്യങ്ങളെയോ കുറിച്ചല്ല കുട്ടികളുടെ പരിരരക്ഷയുമായി ബന്ധപ്പെട്ട കേസാണ് നടക്കുന്നതെന്ന് ഇരുവരും ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad