Type Here to Get Search Results !

Bottom Ad

ചന്ദ്രയാന്‍-2: ദൗത്യസംഘത്തില്‍ കാസര്‍കോട് സ്വദേശിയായ യുവ എഞ്ചിനീയറും


കാസര്‍കോട് (www.evisionnews.co): ചന്ദ്രയാന്‍ രണ്ട്- ദൗത്യസംഘത്തില്‍ പങ്കാളിയായി കാസര്‍കോട് ജില്ലക്കാരനായ യുവ എഞ്ചിനീയറും. പടന്നക്കാട് സ്വദേശിയായ വി. സനോജാണ് ചന്ദ്രയാന്‍ ദൗത്യസംഘത്തില്‍ ഉള്‍പ്പെട്ട കാസര്‍കോട്ടുകാരന്‍. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ സ്ഥാനികന്‍ നാരായണ കാരണവരുടെയും ലക്ഷ്മിയുടെയും മകനാണ് സനോജ്. നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയ ശേഷം കാഞ്ഞങ്ങാട് നിത്യാനന്ദ പോളി ടെക്നിക്കിലും തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്തിര എഞ്ചിനീയറിംഗ് കോളജില്‍ നിന്നും എഞ്ചിനീയറിംഗില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ശേഷമാണ് സനോജ് ഐ.എസ്.ആര്‍.ഒയില്‍ പ്രോഗ്രാം എഞ്ചിനീയറായത്. ഭാര്യ: സുജ, മക്കള്‍: ആഗ്മേയ, ആരുഷ്.

Post a Comment

0 Comments

Top Post Ad

Below Post Ad