Type Here to Get Search Results !

Bottom Ad

പനി ബാധിച്ച് രണ്ടു കുട്ടികള്‍ മരിച്ച സംഭവം: പരിഭ്രാന്തിവേണ്ടെന്ന് കലക്ടര്‍


കാസര്‍കോട്(www.evisionnews.co): പനി ബാധിച്ച് രണ്ടു കുട്ടികള്‍ പുത്തിഗെ പഞ്ചായത്തില്‍ മരിച്ച സംഭവത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. കഴിഞ്ഞ 22നാണ് കുട്ടികളെ പനിയെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികളുടെ മാതാവിനും പനി ബാധിച്ചുണ്ട്. ആവശ്യമെങ്കില്‍ കുട്ടികളുടെ മാതാവിനെ വിദഗ്ദ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളജിലോ കോഴിക്കോട് മെഡിക്കല്‍ കോളജിലോ സൗകര്യമൊരുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചുണ്ട്. കുട്ടികളുടെ മാതാപിതാക്കളുടെ രക്തസാമ്പിളുകള്‍ വിദഗ്ദ പരിശോധനക്കായി അയച്ചിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്താകേണ്ട സാഹചര്യമില്ലെന്നും കലക്ടര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad