Type Here to Get Search Results !

Bottom Ad

ആബിദ് വധക്കേസ് പ്രതിക്ക് കുത്തേറ്റ സംഭവം: ആറുപേര്‍ക്കെതിരെ നരഹത്യശ്രമത്തിന് കേസ്

കാസര്‍കോട് (www.evisionnews.co): തളങ്കര സൈനുല്‍ ആബിദ് വധക്കേസിലെ മൂന്നാം പ്രതിയെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തു. വിദ്യാനഗര്‍ നെല്‍ക്കള കോളനിയിലെ പ്രശാന്തി (33)നെയാണ് ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിപ്പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതര മണിയോടെ വിദ്യാനഗറിലാണ് സംഭവം. ഉദയഗിരിയില്‍ നിന്നും ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്കിലിടിക്കുകയും താഴെ വീണ പ്രശാന്തിനെ മാരകമായി അക്രമിക്കുകയുമായിരുന്നു. പ്രശാന്ത് സമീപത്തെ സ്വകാര്യ ആസ്പത്രിയിലേക്ക് ഓടിക്കയറി. അതിനിടെ പ്രതികള്‍ കാറില്‍ കടന്നുകളഞ്ഞു. കഴുത്തിന് പരിക്കേറ്റ പ്രശാന്തിന് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെയാണ് കേസ്. 2014ല്‍ കാസര്‍കോട് നഗരത്തിലെ ബെഡ് കടയില്‍ കയറി തളങ്കര സ്വദേശി സൈനുല്‍ ആബിദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് പ്രശാന്ത്.

Post a Comment

0 Comments

Top Post Ad

Below Post Ad