Type Here to Get Search Results !

Bottom Ad

ഡല്‍ഹിയില്‍ ഓഫീസ് തുറന്ന് ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്: കൊല്ലം സ്വദേശിയെ നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തു

കാസര്‍കോട് (www.evisionnews.co): ഓണ്‍ലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം ജില്ലയില്‍ ചിതറ വില്ലേജിലെ ശ്യാം രാജ് (23) ആണ് പിടിയിലായത്. ഡല്‍ഹിയില്‍ ഓഫീസ് തുറന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി കേരളത്തിലുടനീളം എയര്‍പോര്‍ട്ടില്‍ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ലക്ഷങ്ങള്‍ തട്ടിയത്. ഡല്‍ഹി വ്യാജ അക്കൗണ്ടും സിംകാര്‍ഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. 

നീലേശ്വരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്ത കേസില്‍ അന്വേഷണം നടക്കുന്നതിനിടെ പ്രതികള്‍ ഡല്‍ഹിയിലാണെന്ന് വിവരം ലഭിക്കുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ നീലേശ്വരം ഇന്‍സ്പെക്ടര്‍ എം.എ മാത്യുവിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നു. ഡല്‍ഹിയിലെത്തിയ പൊലീസ് ഗാസിയാബാദ് പശ്ചിമ വിഹാര്‍, നോയിഡ, ഷാലിമാര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ നടത്തിയ തിരച്ചിലാണ് സംഘത്തിലെ പ്രധാന കണ്ണി കൊല്ലം ജില്ലക്കാരന്‍ ശ്യാം രാജ് ആണെന്ന് വ്യക്തമായത്. പ്രതി കട്ടപ്പനയിലാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനേഷണ സംഘം കട്ടപ്പനയിലെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. 

നീലേശ്വരം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാധാകൃഷ്ണന്‍ സിപിഒ രജീഷ്, കാസര്‍കോട്് സൈബര്‍ സെല്ലിലെ ശിവകുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad