കേരളം (www.evisionnews.co): കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ ഏറ്റവും കുറച്ച് മഴ ലഭിച്ച ജൂണ്‍ മാസമായിരുന്നു ഈവര്‍ഷത്തേതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ വൈകുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരള്‍ച്ച രൂക്ഷമാക്കുന്നു.ഇത്തവണ മൂന്നില്‍ ഒന്ന് സംസ്ഥാനങ്ങളില്‍ പോലും മണ്‍സൂണ്‍ എത്തിയിട്ടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ശരാശരിയുടെ മൂന്നിലൊന്ന് മഴ മാത്രമാണ് ജൂണ്‍ മാസത്തില്‍ ലഭിച്ചതെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
സാധരാണയായി ജൂണ്‍ ആദ്യവാരത്തില്‍ ആരംഭിക്കുന്ന മണ്‍സൂണ്‍ ജൂലൈ ഒന്നോടെ രാജ്യത്തെ ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപിക്കാറാണ് പതിവ്. ഇത്തവണ അതുണ്ടായിട്ടില്ല. വരുന്ന രണ്ട്- മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത് മഴ ശക്തിപ്രാപിച്ചില്ലെങ്കില്‍ കാര്‍ഷിക രംഗത്തിന് വലിയ തിരിച്ചടി ആയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കാര്‍ഷിക രംഗത്തിന് പുറമെ വരുംവര്‍ഷത്തെ രാജ്യത്തെ സാമ്പത്തിക നിലയെ പോലും ബാധിക്കുന്ന തരത്തില്‍ ആശങ്കയാണ് ഉയരുന്നതാണിത്. ഇന്ത്യയിലെ കാര്‍ഷിക മേഖലയുടെ 50 ശതമാനവും മഴയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നു എന്നതാണ് ഇതിന് പ്രധാന കാരണമായി കണക്കാക്കുന്നത്.
അറബിക്കടലില്‍ രൂപപ്പെട്ട വായു ചുഴലിക്കാറ്റാണ് കേരളത്തിലെ മഴയെ ബാധിച്ചത്. ജൂണ്‍ എട്ടോടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയെങ്കിലും വായുവിന്റെ ഫലമായി ഇത് ദുര്‍ബലമാവുകയായിരുന്നു. ഇതോടെ കേരളത്തിലും മഴയുടെ അളവിലും കാര്യമായ കുറവുണ്ടായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വേനല്‍കാലത്തിനു സമാനമായ അന്തരീക്ഷമാണ് കേരളത്തില്‍.

Post a Comment
0 Comments