Type Here to Get Search Results !

Bottom Ad

മകളുടെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെ പിതാവ് അസുഖംമൂലം മരിച്ചു

കാസര്‍കോട് (www.evisionnews.co): മകളുടെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെ പിതാവ് അസുഖംമൂലം മരിച്ചു. ഉളിയത്തടുക്കയിലെ മൊയ്തു- നബീസ ദമ്പതികളുടെ മകന്‍ മദനി (43)ആണ് മരിച്ചത്. നടുവിന് അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സ നടത്തിവരികയായിരുന്നു. ബുധനാഴ്ച രാവിലെ 11.30മണിയോടെ വീട്ടിലാണ് അന്ത്യം. മകള്‍ മുബഷിറയുടെ വിവാഹം നെല്ലിക്കട്ടയിലെ യുവാവുമായി ഈമാസം 14ന് നടക്കാനിരിക്കുകയായിരുന്നു. ഭാര്യ: ഷിബില. മറ്റുമക്കള്‍: അര്‍ബാസ്, അബ്‌നാസ്, മുര്‍ഷിദ. സഹോദരങ്ങള്‍: ബദറു ഉളിയത്തടുക്ക, അഷ്‌റഫ്, മുസ്തഫ, ഉമൈബ. മൃതദേഹം ഉളിയത്തടുക്ക ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad