മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): ടൗണിലും പരിസരങ്ങളിലും വെള്ളംകെട്ടി നിന്നതുമൂലം ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിന് പരിഹാരമായി. മൊഗ്രാല്‍ പുത്തൂര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും വൈറ്റ് ഗാര്‍ഡ് അംഗങ്ങളും രംഗത്തിറങ്ങിയാണ് വെള്ളം കെട്ടിനില്‍ക്കുന്നത് പരിഹരിച്ചത്. സ്‌കൂള്‍ റോഡിലെയും ടൗണിലെയും ഡ്രൈനേജുകളില്‍ മാലിന്യങ്ങള്‍ കെട്ടിനിന്നതുമൂലം വെള്ളം ഒഴുകിപ്പോകുന്നത് തടസപ്പെടുകയായിരുന്നു.
ജനങ്ങളുടെ ദുരിതം മനസ്സിലാക്കിയ യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ വാര്‍ഡ് കമ്മിറ്റിയും വൈറ്റ് ഗാര്‍ഡ് അംഗങ്ങളും ഡ്രൈനേജിലെ മാലിന്യങ്ങള്‍ നീക്കി വെള്ളം ഒലിച്ചുപോകാന്‍ സംവിധാനം ഒരുക്കുകയായിരുന്നു. മുട്ടോളം വെള്ളം എത്തിയതിനാല്‍ പരിസരവാസികള്‍ ഏറെ വിഷമിച്ചിരുന്നു. വാര്‍ഡ് ലീഗ് പ്രസിഡന്റ് സി.പി അബ്ദുല്ല, മജീദ് മൂണ്‍ലൈറ്റ്, ഡി.പി ആഷിഫ്, യൂത്ത് ലീഗ് നേതാക്കളായ ഡി.എം നൗഫല്‍, റഷീദ് ചായിത്തോട്ടം, അസ്‌ക്കര്‍ പടിഞ്ഞാര്‍, പി.എ റാഷിദ്, ബഷീര്‍, വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ അമീര്‍ കോട്ടക്കുന്ന്, സാമൂഹിക പ്രവര്‍ത്തകരായ മാഹിന്‍ കുന്നില്‍, പി.ബി അബ്ദുല്‍ റഹിമാന്‍ പടിഞ്ഞാര്‍ നേതൃത്വം നല്‍കി.
മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂള്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ഈഭാഗത്തെ മുഴുവന്‍ പഴയ ഡ്രൈനേജുകളും മാറ്റുന്നതിനുള്ള എസ്റ്റിമേറ്റും എടുത്തുകഴിഞ്ഞു. ടെണ്ടര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ നിര്‍മാണം കഴിയുന്നതോടെ ഈ ഭാഗത്തുള്ള യാത്രാ ദുരിതത്തിനും പരിഹാരമാകും.

Post a Comment
0 Comments