Type Here to Get Search Results !

Bottom Ad

കാസര്‍കോട് ബൈപാസ്: ഉദുമ എം.എല്‍.എ ആടിനെ പട്ടിയാക്കുന്നു: ടി.ഡി കബീര്‍


തെക്കില്‍ (www.evisionnews.co): കാസര്‍കോട് ബൈപാസ് വിഷയത്തില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ആടിനെ പട്ടിയാക്കുന്ന നയമാണ് സ്വീകരിച്ചതെന്ന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍ അഭിപ്രായപ്പെട്ടു. ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി വാഹനങ്ങള്‍ക്ക് സുഗമമായി കാസര്‍കോട് നഗരത്തിലെത്താന്‍ വേണ്ടി ജനങ്ങളുടെ വര്‍ഷക്കാലത്തെ മുറവിളി ഫലമായിട്ടാണ് 55.27 കോടി രൂപാ ചെലവില്‍ തെക്കില്‍ പലത്തിന് സമീപത്ത് നിന്നും ചന്ദ്രഗിരിപ്പുഴയോരത്തിലൂടെ പെരുമ്പളയിലെത്താന്‍ സൗകര്യപ്പെടുന്ന കാസര്‍കോട് ബൈപാസിന് ഫണ്ട് അനുവദിച്ചത്.

ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒന്നിലധികം തവണ സ്ഥലമുടമകളുടെ യോഗം വിളിച്ചുചേര്‍ത്ത് പദ്ധതി യാഥാര്‍ത്ഥ്യത്തിന് പരിശ്രമിക്കവെ പദ്ധതിയെ തകര്‍ക്കാന്‍ നിരുത്തരവാദവും തിരുല്‍സാഹവുമായ പ്രവര്‍ത്തനം നടത്തി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു ഉദുമ എം.എല്‍.എ. പദ്ധതിക്ക് ഇടങ്കോലിട്ട് പാര്‍ട്ടി ഗ്രാമത്തിലേക്ക് വകതിരിച്ച് മാറ്റി പാര്‍ട്ടി താല്‍പര്യം സംരക്ഷിക്കുക വഴി എം.എല്‍.എ നടത്തിയത് തികഞ്ഞ സ്വജനപക്ഷപാതിത്വമാണ്. സ്ഥലമെടുപ്പ് പൂര്‍ത്തിയായില്ലെന്ന് പറയുക വഴി കുഞ്ഞിരാമന്‍ തന്റെ സ്ഥിരംപല്ലവിയായ കളവുപറച്ചില്‍ ആവര്‍ത്തിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹത്തെ അടുത്തറിയുന്നവര്‍ ഇതില്‍ അത്ഭുതം പ്രകടിപ്പിക്കില്ലെന്നും കബീര്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad