Type Here to Get Search Results !

Bottom Ad

മഡിയന്‍ കൂലോം ക്ഷേത്രം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശിച്ചു


കാസര്‍കോട് (www.evisionnews.co): ശ്രീ മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദാരുശില്‍പങ്ങളും ചിത്രങ്ങളും നശിച്ചുപോകുന്നതിന്റെ ഭാഗമായി സംരക്ഷിക്കുന്നതിനായി തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. തര്‍ക്കവിതര്‍ക്കങ്ങളില്ലാതെ പുരാവസ്തു വകുപ്പിന് സമ്മതപത്രം നല്‍കിയാല്‍ ക്ഷേത്രം പൂര്‍ണമായും ഏറ്റെടുക്കുന്നതിനോ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നതിനോ നിയമപരമായ നടപടിയ്ക്ക് സര്‍ക്കാര്‍ ഒരുക്കമാണെന്ന് മന്ത്രി വ്യക്തമാക്കി.

ഹൊസ്ദുര്‍ഗ്, ചന്ദ്രഗിരി, പൊവ്വല്‍ കോട്ടകള്‍ സര്‍ക്കാര്‍ സംരക്ഷിക്കുന്നു. ആരിക്കാടി കോട്ടയുടെ സംരക്ഷണവും പരിഗണനയിലുണ്ട്. ഒരുകോടി താളിയോല ഗ്രന്ഥങ്ങള്‍ പുരാരേഖ വകുപ്പ് സംരക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനും കൂടെയുണ്ടായിരുന്നു. കുഞ്ഞിരാമന്‍ എം.എല്‍.എ, മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയ ചെയര്‍മാന്‍ സി.കെ നാരായണന്‍ പണിക്കര്‍, ദേവസ്വം അസി. കമ്മീഷണര്‍, ദേവസ്വം ബോര്‍ഡ് ഏരിയ അംഗം അമ്പൂഞ്ഞി, പഞ്ചായത്ത് പ്രസിഡന്റ് ദാമോധരന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ മഡിയന്‍ നായരച്ഛന്‍, ജയദേവന്‍, കുഞ്ഞികൃഷണന്‍ നായര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിജയന്‍, പഞ്ചായത്ത് മെമ്പര്‍മാരായ രാഘവന്‍, ഷീബ ഉമ്മര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad