ന്യൂദല്‍ഹി (www.evisionnews.co): സ്ത്രീകളില്‍ പ്രസവം സുഖകരമാക്കാന്‍ ഗരുഡ് ഗംഗാ നദിയിലെ വെള്ളം കുടിച്ചാല്‍ മതിയെന്ന് എം.പിയും ബി.ജെ.പി നേതാവുമായ അജയ്ഭട്ട്. വ്യാഴാഴ്ച ലോക്സഭയില്‍ സെന്റര്‍ കൗണ്‍സില്‍ അമന്‍മെന്‍ഡ് (ഹോമിയോപ്പതി) ബില്ലിനെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അജയ് ഭട്ട് ഇക്കാര്യം പറഞ്ഞത്. ഗരുഡ് ഗംഗയിലെ വെള്ളത്തിന്റെ മെഡിക്കല്‍ ഗുണങ്ങളെ കേട്ടത് വളരെകുറച്ചുപേര്‍ മാത്രമാണെന്നും നദിയിലുള്ള കല്ല് പാമ്പുകടിയേറ്റ മുറിവുകളില്‍ പുരട്ടിയാല്‍ നല്ലതാണെന്നും അജയ്ഭട്ട് പറഞ്ഞു.
പ്രസവ സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കില്‍ നദിയിലെ കല്ല് പൊടിച്ച് നദീജലത്തില്‍ കലക്കി കുടിച്ചാല്‍ മതിയെന്നുമായിരുന്നു എം.പി പറഞ്ഞത്. ആയുര്‍വേദത്തിലും യുനാനിയിലും വളരെ നല്ല ചികിത്സയുണ്ടെന്നും ഇതിനെ എന്തിനാണ് പ്രതിപക്ഷം പരിഹസിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Post a Comment
0 Comments