Type Here to Get Search Results !

Bottom Ad

മൂന്നാംമുറ മിടുക്കായി കരുതുന്നവരെ പിരിച്ചുവിടണം: കസ്റ്റഡി മരണക്കേസില്‍ പോലീസിനെതിരെ വി.എസ്


തിരുവനന്തപുരം (www.evisionnews.co): നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ പൊലീസ് സേന്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. മൂന്നാംമുറ മിടുക്കായി കരുതുന്ന പൊലീസുകാരുണ്ടെന്നും അത് അവസാനിക്കേണ്ട കാലം കഴിഞ്ഞുവെന്ന് വി.എസ് പറഞ്ഞു. തിരുത്താന്‍ കഴിയാത്ത പോലീസുകാരെ സേനയില്‍ നിന്ന് പിരിച്ചുവിടണമെന്നും വി.എസ് പറഞ്ഞു.

പോലീസിന് ജുഡീഷ്യല്‍ അധികാരം കൂടി നല്‍കിയാല്‍ എന്താകുമെന്ന് കണ്ണുതുറന്ന് കാണണമെന്ന് വി.എസ് സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പൊലീസിന് ജുഡീഷ്യല്‍ അധികാരം നല്‍കാന്‍ തീരുമാനിച്ചതെന്ന് ഓര്‍മ്മിപ്പിച്ച വി.എസ്, ഇക്കാര്യത്തില്‍ ഇടതുസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് നിയമസഭയില്‍ അദ്ദേഹം പ്രതികരിച്ചിരുന്നു.

നെടുങ്കണ്ടത്ത് ചിട്ടി തട്ടിപ്പുകേസിലെ പ്രതി രാജ്കുമാര്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തിലാണ് വിഎസിന്റെ പ്രതികരണം. കസ്റ്റഡി മരണത്തില്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ മുന്‍ എസ്.ഐ സാബു, പോലീസ് ഡ്രൈവര്‍ സജീവ് ആന്റണി എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. എഎസ്‌ഐയും മറ്റൊരു പോലീസുകാരനും കേസില്‍ പ്രതികളാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad