Type Here to Get Search Results !

Bottom Ad

ഇനിയും മഴ ഇല്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം: ചാര്‍ജ് വര്‍ധനയും ഉടന്‍


കേരളം (www.evisionnews.co): സംസ്ഥാനത്ത് ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി നിയന്ത്രണം കൊണ്ടു വരുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കെ.എസ്.ഇ.ബി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. 15ന് ശേഷം സ്ഥിതി വിലയിരുത്തി വൈദ്യുതി നിയന്ത്രണം വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് കുറയുകയും മഴ ലഭ്യമല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി അടിയന്തര വിലയിരുത്തലിലേക്ക് നീങ്ങുന്നത്. ജലനിരപ്പ് 390 ദശലക്ഷം യൂണിറ്റിലേക്ക് കുറഞ്ഞാല്‍ ആഭ്യന്തര ഉത്പാദനം കുറക്കേണ്ടി വരും. പകരം വൈദ്യുതി പുറത്തു നിന്ന് കൊണ്ടുവരുന്നതിനുള്ള ലൈന്‍ ശേഷിയും കുറവാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കം.

ആദ്യഘട്ടത്തില്‍ 30 മിനിറ്റില്‍ താഴെയുളള നിയന്ത്രണമേര്‍പ്പെടുത്താനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. എന്നാല്‍ മഴ പ്രതിസന്ധി തുടര്‍ന്നാല്‍ കൂടുതല്‍ നിയന്ത്രണം വേണ്ടിവരും. അതേസമയം വൈദ്യുതി ചാര്‍ജ് വര്‍ധന സംബന്ധിച്ച തീരുമാനവും ഉടനുണ്ടായേക്കും. ലോക് സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചാര്‍ജ് വര്‍ധന ഉത്തരവ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ മാറ്റി വെയ്ക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad