Type Here to Get Search Results !

Bottom Ad

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്; നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്


തിരുവനന്തപുരം (www.evisionnews.co):ബുധനാഴ്ച കെഎസ്യു സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കാന്‍ കെ.എസ്.യു തീരുമാനിച്ചു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പാക്കുന്നതിനെതിരെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ സമരം നടത്തിയത്. പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ വനിതാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥലത്ത് നിന്നും മടങ്ങിയതിന് തൊട്ടു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് ഉന്തുംതള്ളും ആരംഭിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad