കാസര്‍കോട് (www.evisionnews.co): ലയണ്‍സ് ക്ലബ് പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോകത്താകമാനം സാമൂഹികമായ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് ബാംഗ്ലൂര്‍ ശാന്തി നഗര്‍ എം.എല്‍.എയും ബി.എം.ടി.സി ചെയര്‍മാനുമായ എന്‍.എ ഹാരിസ് പറഞ്ഞു. ഹോട്ടല്‍ ലളിതില്‍ നടന്ന ചന്ദ്രഗിരി ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്ന എം.എല്‍.എ.
ലാഭേച്ചയില്ലാതെ പ്രവര്‍ത്തിക്കാനുള്ള സന്മനസ്സാണ് ലയണിസത്തില്‍ പ്രധാനം. സമൂഹത്തിലെ താഴെത്തട്ടില്‍ ലയണ്‍സ് ക്ലബ്ബുകള്‍ നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ പിന്നോക്ക ജനവിഭാഗങ്ങളെ വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും മുന്നേറാന്‍ പ്രാപ്തരാക്കിയിട്ടുണ്ടെന്നും. അത്തരത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് നടത്തിയ സേവനപ്രവര്‍ത്തനങ്ങളും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു .പ്രസിഡണ്ട് ജലീല്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ഫാറൂഖ് കാസ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ ഡിസ്ട്രിക്ക് ഗവര്‍ണര്‍ കവിതാ ശാസ്ത്രി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.
ഹോംഫോര്‍ ഹോംലെസ്സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം എം.എല്‍.എ നിര്‍വ്വഹിച്ചു. മികച്ച യുവ സംരംഭകനുള്ള ലയണ്‍സ് യംഗ് എന്റര്‍പ്രണര്‍ അവാര്‍ഡ് എം.എം.നൗഷാദിന് സമ്മാനിച്ചു. സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സി.എല്‍.ഹമീദിനെയും. പ്രളയ സമയത്ത് 10 ലക്ഷത്തോളം രൂപയുടെ വസ്ത്രങ്ങള്‍ ദാനം ചെയ്ത ഐവ സില്‍ക്സ് എം.ഡി.അഷ്റഫ് ഐവ എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു. മുഖ്യാതിഥിക്കുള്ള ഉപഹാരം പി.ആര്‍.ഒ ഷാഫി എ.നെല്ലിക്കുന്ന് സമ്മാനിച്ചു.
റീജിയണല്‍ ചെയര്‍പേര്‍സണ്‍ അഡ്വ.വിനോദ് കുമാര്‍, സോണ്‍ ചെയര്‍മാന്‍ എം.ബി ഹനീഫ്, കെ.സി ഇര്‍ഷാദ്, എ.കെ ഫൈസല്‍, റഹീസ് മുഹമ്മദ് എന്നിര്‍ സംസാരിച്ചു. ഷരീഫ് കാപ്പില്‍ സ്വാഗതവും അബ്ദുല്‍ ഖാദിര്‍ തെക്കില്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സി.എല്‍ റഷീദ് (പ്രസി), ഫാറൂഖ് കാസ്മി, എ.കെ ഫൈസല്‍, സാജിദ് മുഹമ്മദ് (വൈസ് പ്രസി), അബ്ദുല്‍ ഖാദര്‍ തെക്കില്‍ (സെക്ര), മഹമൂദ് എരിയാല്‍ (ജോ. സെക്ര), എം.എം നൗഷാദ് (ട്രഷ), പി.ആര്‍.ഒ ഷാഫി എ. നെല്ലിക്കുന്ന്, ടാമെര്‍ എം.എ സിദ്ദീഖ്, ടെല്‍ ട്വിസ്റ്റര്‍ ടി.എ ആസിഫ്, മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി ഇര്‍ഷാദ്, അഡമിനിസ്റ്റേറ്റര്‍ സി.യു മുഹമ്മദ്.

Post a Comment
0 Comments