ദേശീയം (www.evisionnews.co): പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയിലെ ധലായ് ജില്ലയില്‍ 36കാരനെ തല്ലിക്കൊന്നു. ബുധി കുമാര്‍ എന്നയാളെയാണ് ആളുകള്‍ തല്ലിക്കൊന്നത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ത്രിപുരയുടെ തലസ്ഥാനമായ അര്‍ത്തലയില്‍ നിന്നും 147 കിലോമീറ്റര്‍ അകലെയുള്ള നോരംപാര എന്ന സ്ഥലത്തു വെച്ചാണ് ഇയാളെ മര്‍ദിച്ച് അവശനാക്കി കൊലപ്പെടുത്തിയത്.
രാത്രി 11.30ഓടെയാണ് സംഭവം നടന്നതെന്ന് പോാലീസ് പറഞ്ഞു. ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ ആക്രമിച്ചവര്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. സ്ഥലത്തെ ഒരു പശുത്തൊഴുത്തിലേക്ക് ബുധി കുമാര്‍ കയറിയെന്നും ഇത് കണ്ട വീട്ടുകാര്‍ ശബ്ദമുണ്ടാക്കി നാട്ടുകാരെ വിളിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

Post a Comment
0 Comments