Type Here to Get Search Results !

Bottom Ad

ശാപമോക്ഷം കാത്ത് മുളിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍


ബോവിക്കാനം (www.evisionnews.co): നിത്യേന നൂറു കണക്കിന് രോഗികള്‍ സന്ദര്‍ശിക്കുന്ന മുളിയാര്‍ സി.എച്ച്.സിയുടെ സൗകര്യാര്‍ത്ഥം എന്‍ഡോസള്‍ഫാന്‍ പക്കേജില്‍പെടുത്തി നവാഡിന്റ സഹായത്തോടെ കോടികള്‍ ചെലവിട്ട് നിര്‍മിച്ച ബഹുനില കെട്ടിടം ഇനിയും പൂര്‍ത്തികരിച്ചിട്ടില്ല. സര്‍ക്കാര്‍ ബില്‍ഡിംഗുകളുടെ ശാപമായ എലട്രിഫിക്കേഷന്‍ വര്‍ക്ക് ടെന്‍ഡര്‍ ചെയ്യാത്തതാണ് ഇവിടെയും വിലങ്ങുതടിയായത്. ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഇതിനായി യാതൊരു നീക്കവും നടക്കുന്നില്ല. പ്രസ്തുത ബില്‍ഡിംഗ് പ്രവര്‍ത്തന യോഗ്യമാക്കിയില്ലെങ്കില്‍ മുളിയാര്‍ പുഞ്ചിരി ക്ലബിന്റെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. 

യോഗത്തില്‍ ബി.സി കുമാരന്‍, ഹസൈന്‍ നവാസ്, കെ.ബി മുഹമ്മദ് കുഞ്ഞി, മസൂദ് ബോവിക്കാനം, ഷരീഫ് കൊടവഞ്ചി, ബി.കെ ഷാഫി, സിദ്ധിക്ക് ഭരണി, എ.ബി കുട്ടിയാനം, നാഫി മാഷ്, മന്‍സൂര്‍ മല്ലത്ത്, കൃഷ്ണപ്രസാദ്, ആസിഫ് മുസ്ലിലിയാര്‍ നഗര്‍, കബീര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad