Type Here to Get Search Results !

Bottom Ad

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ എസ്.ഐ ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ അറസ്റ്റില്‍


കോട്ടയം (www.evisionnews.co): നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയ എസ്.ഐ ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ അറസ്റ്റില്‍. എസ്.ഐ സാബു, സി.പി.ഒ സജീവ് എന്നിവരുള്‍പ്പെടെ രണ്ടു പൊലീസുകാരെ അറസ്റ്റു ചെയ്തു. അറസ്റ്റ് ചെയ്തയുടന്‍ എസ്.ഐ കുഴഞ്ഞുവീണു. സാബുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് തന്നെ കോടതിയില്‍ സമര്‍പ്പിക്കും. എസ് ഐയുടെ നേതൃത്വത്തിലായിരുന്നു രാജ്കുമാറിനെ തല്ലിച്ചതച്ചതെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. പൊലീസുകാര്‍ക്കെതിരെയുള്ള തെളിവുകളും രേഖകളും ഹാജരാക്കും. ഈ വിഷയത്തില്‍ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാണെന്ന് മന്ത്രി എം.എം മണി. പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ സംഘം ഡി.ജി.പിക്ക് ഉടന്‍ കൈമാറും. രാജ്കുമാറിന്റേത് കസ്റ്റഡി മരണമാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തത വന്നതായാണ് സൂചന. പ്രാഥമിക റിപ്പോര്‍ട്ട് കൈമാറുന്നതിന് മുന്നോടിയായുളള തെളിവെടുപ്പ് പുരോഗമിക്കുകയാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad