ദേശീയം (www.evisionnews.co): അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ അമ്പത് ലക്ഷം കോടി രൂപയുടെ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബജറ്റ് പ്രസംഗത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നടപ്പുവര്‍ഷം മുപ്പത് ലക്ഷം കോടി രൂപയുടെ സമ്പദ് വ്യവസ്ഥയാകും. ബജറ്റ് നവ ഇന്ത്യയെ ലക്ഷ്യമിട്ടെന്ന് അവര്‍ പറഞ്ഞു. പുതിയ ഇന്ത്യക്കായുള്ള ആഗ്രഹം തെരഞ്ഞെടുപ്പില്‍ ഫലിച്ചു.
ക്രയശേഷി കണക്കാക്കുമ്പോള്‍ ഇന്ത്യ മൂന്നാം ശക്തിയാണ്. ചെറുകിട- ഇടത്തരം മേഖലകളില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധവും ജി.എസ്.ടിയും നട്ടെല്ലൊടിച്ച സമ്പദ് വ്യവസ്ഥയെ നേരെയാക്കിയെടുക്കാന്‍ ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള പദ്ധതികളുണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും ഏറെ മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഇതിലെങ്ങനെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുണ്ടാകും എന്നതാണ് മറ്റൊരു പ്രധാന വിഷയം.
കയറ്റുമതി മേഖലയിലെ പ്രധാന ഉത്പന്നങ്ങളായ ഇരുമ്പ്, അലൂമിനിയം പോലുള്ള ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ ഇറക്കുമതി ചുങ്കം കുത്തനെ കൂട്ടിയതും ഇറാനില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതും വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Post a Comment
0 Comments