കാസര്‍കോട്(www. evisionnews.co): ഫുട്‌ബോളില്‍ അസാമാന്യ പന്തടക്കം കൊണ്ട് ലോക ശ്രദ്ധപിടിച്ചുപറ്റിയ ദേലംപാടി പരപ്പ സ്വദേശിയായ പതിമൂന്നുകാരന്‍ മഹ്‌റൂഫിന് അഭിനന്ദന പ്രവാഹം. ചളിനിറഞ്ഞ മൈതാനത്തെ സായാഹ്ന കളിക്കിടെ കാണികളിലൊരാള്‍ എടുത്ത 25സെക്കന്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോ വൈറലായതോടെയാണ് മഹ്‌റൂഫ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്. മുതിര്‍ന്നവര്‍ക്കിടയില്‍ തന്ത്രപരമായും മികച്ച പാസിംഗ് നടത്തിയും ഗോള്‍വല ചലിപ്പിക്കുന്ന മഹ്‌റൂഫിന്റെ പ്രകടനമാണ് വീഡിയോയിലുണ്ടായത്.
വീഡിയോ വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും നിറഞ്ഞതോടെ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഇയാന്‍ എഡ്വേഡ്് ഹ്യൂം ഉള്‍പ്പടെ മഹ്‌റൂഫിന് അഭിനന്ദനം അറിയിച്ച് മുന്നോട്ടുവരികയായിരുന്നു. മിന്നുംപ്രകടവുമായി സാമൂഹിക മാധ്യമങ്ങളില്‍ തിളങ്ങുന്ന മഹ്‌റൂഫിന് വിവിധ ഭാഗങ്ങളില്‍ നിന്നും അഭിനന്ദം ഒഴുകുകയാണിപ്പോള്‍. അഡൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഏഴാംതരം വിദ്യാര്‍ത്ഥിയായ മഹ്‌റൂഫ് പരപ്പയിലെ മുഹമ്മദ് മിസ്് രിയ ദമ്പതികളുടെ മകനാണ്.

മഹ്്‌റൂഫിനെ ദേലംപാടി പഞ്ചായത്ത് യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റി അനുമോദിച്ചു. പഞ്ചായത്ത് എം.എസ്.എഫ് ജനറല്‍ സെക്രട്ടറി എ.കെ അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് പ്രസിഡന്റ് ഉസാം പളളങ്കോട് മഹ്‌റൂഫിന് ഉപഹാരം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമ്മര്‍ അധ്യക്ഷത വഹിച്ചു.അബ്ദുല്‍ റസാഖ്, പി. ഇബ്രാഹിം, പി.എ യൂസഫ്, മനാഫ് പരപ്പ, ഷമീമുദ്ദീന്‍, റാഷിദ് ക്ലാസിക്, പി. സുബൈര്‍, പി. ഉബൈദ്, അച്ചു ദര്‍ഘാസ്, ലത്തീഫ്, സുനൈഫ്, മുഹമ്മദ്, ഇര്‍ഷാദ്, അഷ്‌ക്കര്‍, സത്താര്‍, സാലി പ്രസംഗിച്ചു.

Post a Comment
0 Comments