ഹൈദരാബാദ് (www.evisionnews.co): ചരിത്ര വിജയത്തോടെ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലികുട്ടി എം.പി, ഇടി മുഹമ്മദ് ബഷീര്‍ എം.പി, അബ്ദുല്‍ നവാസ് ഖനി എം.പി, എന്നിവര്‍ക്കും രാജ്യസഭ അംഗം പി.വി അബ്ദുല്‍ വഹാബ് എം.പി എന്നിവര്‍ക്കും എ.ഐ.കെ.എം.സി.സി ഹൈദരാബാദ് കമ്മിറ്റി സ്വീകരണം നല്‍കും. ജൂലൈ 20ന് സിക്കന്ദരാബാദില്‍ നടക്കുന്ന പരിപാടിയില്‍ മുസ്ലിം ലീഗ് ദേശിയ നേതാക്കളും തെലങ്കാന സംസ്ഥാന നേതാക്കളും സാംസ്‌കരിക നായകരും സംബന്ധിക്കും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് മുഹമ്മദലി അലി റജാഈ, ജനറല്‍ സെക്രട്ടറി ഹസീബ് ഹുദവി പൊന്നാനി, ശിഹാബ് കോങ്ങാട്, സിയാദ് ടോളി ചൗക്കി, അബ്ദുറഹ്മാന്‍, ഇര്‍ഷാദ് ഹുദവി ബെദിര, മൊയ്തീന്‍ കുട്ടി, ഷാക്കിര്‍ ഹുദവി ബെദിര സാബിത്ത് ഹുദവി മേനങ്കോട്, നിസാം തയ്യില്‍ സംബന്ധിച്ചു.

Post a Comment
0 Comments