Type Here to Get Search Results !

Bottom Ad

വ്യാപാരിയെ ഭീഷണിപ്പെടുത്തി 3.6ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co): വ്യാപാരിയെ ഭീഷണിപ്പെടുത്തി 3.6ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആലംപാടി മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപത്തെ ബി.എം അബ്ദുല്‍ ഖാദറിനെ (19)യാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്. ചെങ്കള ബംബ്രാണി നഗര്‍ സ്വദേശിയും വ്യാപാരിയുമായ സി.എ മുനീറാ (24)ണ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന പരാതിയുമായി പോലീസിലെത്തിയത്.

ഒന്നര വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. കേസില്‍ കുടുക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയ സംഘം ഒന്നര വര്‍ഷത്തിനുള്ളില്‍ 3.6ലക്ഷം രൂപ തട്ടിയെടുത്തുവെന്നും കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് പോലീസിനെ സമീപിച്ചതെന്നും മുനീറിന്റെ പരാതിയില്‍ പറയുന്നു. കേസില്‍ ചെങ്കള പടിഞ്ഞാര്‍മൂല സ്വദേശിയായ മുഹമ്മദ് സിനാന്‍ (19)നേരത്തെ അറസ്റ്റിലായിരുന്നു.




Post a Comment

0 Comments

Top Post Ad

Below Post Ad