Type Here to Get Search Results !

Bottom Ad

യോഗിക്കെതിരെയുള്ള പോസ്റ്റ് ഷെയര്‍ ചെയ്തതിന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടി റിമാന്‍ഡില്‍


ദേശീയം (www.evisionnews.co): ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. നാഷന്‍ ലൈവ് ചാനല്‍ എഡിറ്റര്‍ അംശൂല്‍ കൗശിക്കിനെയാണ് അറസ്റ്റ് ചെയ്തത്. കൗശിക്കിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ചാനലിലെ മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകന്‍ ഇഷിക സിംഗിനേയും അനൂജ് ശുക്ലയേയും അറസ്റ്റ് ചെയ്തിരെന്നെങ്കിലും ഇവരെ റിമാന്‍ഡ് ചെയ്തിട്ടില്ല.

യോഗി ആദിത്യനാഥുമായി തന്റെ ബന്ധം വെളിപ്പെടുത്തി ഒരു സ്ത്രീ പോസ്റ്റ് ചെയ്ത വീഡിയോ ഷെയര്‍ ചെയ്തതിനാണ് അറസ്റ്റ്. ഈ വീഡിയോ ചാനല്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു. നേരത്തെ അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ ജാമ്യത്തില്‍ വിടാന്‍ ഇന്നലെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കനോജിയെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. അതിനിടെയാണ് ഒരു അറസ്റ്റ് കൂടെ നടന്നിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന പ്രകാരം മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും കൊലക്കുറ്റമല്ലെന്നായിരുന്നു കോടതി നീരീക്ഷണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad