Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജൂലൈ ഒന്നിന് ആരംഭിക്കും


കാസര്‍കോട് (www.evisionnews.co): യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന ഭാരവാഹികളുടെ ജില്ലാ പര്യടനങ്ങള്‍ക്ക് കാസര്‍കോട് തുടക്കമായി. കാസര്‍കോട് ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ക്യാമ്പയിന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

ജൂലൈ ഒന്ന് മുതല്‍ പത്തു വരെയാണ് മെമ്പര്‍ഷിപ്പ് വിതരണം നടക്കുക. ചടങ്ങില്‍ യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട് ജില്ലാ മണ്ഡലം ഭാരവാഹികളില്‍ നിന്ന് മുനവ്വറലി തങ്ങള്‍ ഏറ്റുവാങ്ങി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍, വൈസ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ സുബൈര്‍, സെക്രട്ടറിമാരായ വി.വി മുഹമ്മദലി, എ.കെ.എം അഷ്‌റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, എം.എ നജീബ്, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിസാം പട്ടേല്‍, സൈഫുള്ള തങ്ങള്‍, സഹീര്‍ ആസിഫ്, ഹാരിസ് തൊട്ടി, ഷംസുദ്ധീന്‍ കൊളവയല്‍, എം.സി ശിഹാബ്, റഹ്്്മാന്‍ ഗോള്‍ഡന്‍, സിദ്ധീഖ് സന്തോഷ് നഗര്‍, റഹൂഫ് ബാവിക്കര, കെ.കെ ബദ്‌റുദ്ധീന്‍, സഹീദ് വലിയപറമ്പ, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍ പ്രസംഗിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad