Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് കനത്ത മഴയ്ക്ക് സാധ്യത: നാളെയും മറ്റന്നാളും 'ഓറഞ്ച്' അലേര്‍ട്ട് പ്രഖ്യാപിച്ചു

Image result for mazha

കാസര്‍കോട് (www.evisionnews.co): നാളെ കാസര്‍കോട് ജില്ലയിലും 21ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'ഓറഞ്ച്' അലേര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലി മീറ്റര്‍ വരെ മഴ) അതിശക്തമായതോ (115 മില്ലി മീറ്റര്‍ മുതല്‍ 204.5 മില്ലി മീറ്റര്‍ വരെ മഴ) ആയ മഴയ്ക്കാണ് സാധ്യത. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. 

ജൂണ്‍ 21ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലും 22ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലും 23ന് കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലും 24ന് എറണാകുളം, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലും യെല്ലോ അലര്‍ട് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള (64.5115.5 മില്ലി മീറ്റര്‍) സാധ്യതയാണ് ഈ ദിവസങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കി. 

അതേസമയം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചതിനു ശേഷം കാസര്‍കോട് ജില്ലയില്‍ ഇതുവരെ 368.15 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 132.85 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇതുവരെ ഒരു വീട് പൂര്‍ണമായും 29 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad