Type Here to Get Search Results !

Bottom Ad

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു


കാഞ്ഞങ്ങാട് (www.evisionnews.co): കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു. നീലേശ്വരം മൂലപ്പള്ളിയിലെ ശേഖരന്‍- ബിന്ദു ദമ്പതികളുടെ മകന്‍ ആകാശ് (18) ആണ് കഴിഞ്ഞ ദിവസം രാത്രിയോടെ മരിച്ചത്. തൃക്കരിപ്പൂര്‍ പോളിടെക്‌നിക് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു മാര്‍ച്ച് 20ന് ക്ലാസ് കഴിഞ്ഞ് പടന്നക്കാട് മേല്‍പ്പാലത്തിന് സമീപത്തുകൂടി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി നാട്ടുകാര്‍ ചികിത്സാസഹായ സമിതി രൂപീകരിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad