കാഞ്ഞങ്ങാട്: (www.evisionnews.co) പെരിയ ഇരട്ടകൊലപാതക കേസ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ഈമാസം 28ലേക്ക് മാറ്റി. ഫോണ്‍ രേഖകളും അടക്കം മറ്റ് റെക്കാര്‍ഡുകള്‍ വേണമെന്ന് കോടതിയില്‍ പ്രതിഭാഗം വക്കീലന്മാര്‍ ആവശ്യപ്പെട്ടതോടെ ഇത് ലഭ്യമാക്കാനാണ് കോടതി കേസ് 28 ലേക്ക് മാറ്റിയത്. നേരത്തെ പ്രോസിക്യൂഷന്‍ ഫോണ്‍ രേഖകള്‍ അടക്കമുള്ള എല്ലാ റെക്കാര്‍ഡുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇന്നലെ ഹൊസ്ദുര്‍ഗ് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി (രണ്ട്)ല്‍ പതിനാല് പ്രതികളും ഹാജരായി. എല്ലാവര്‍ക്കും കോടതി കുറ്റപത്രം നല്‍കുകയും ചെയ്തു. പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളെ ഹാജരാക്കുന്നതറിഞ്ഞ് പ്രതികളുടെ ബന്ധുക്കളുടെ നീണ്ട നിരതന്നെ കോടതിയില്‍ എത്തിയിരുന്നു

Post a Comment
0 Comments