Type Here to Get Search Results !

Bottom Ad

പ്രധാനമന്ത്രി നാളെ കേരളത്തില്‍: ശബരിമല ദര്‍ശനത്തിനെത്തിക്കാന്‍ ബി.ജെ.പി നീക്കം


കേരളം (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തില്‍ എത്തും. രാവിലെ ഒമ്പതരയോടെ കൊച്ചിയിലെത്തുന്ന മോദി ഹെലികോപ്റ്റര്‍ മാര്‍ഗം ഗുരുവായൂരിലേക്ക് തിരിക്കും. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു ശേഷം പതിനൊന്ന് മണിയോടെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തില്‍ മോദി പ്രസംഗിക്കും. പ്രധാനമന്ത്രിയെ ശബരിമല ക്ഷേത്ര ദര്‍ശനത്തിനെത്തിക്കാനും ബി.ജെ.പി നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. രണ്ടാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മോദിയുടെ ആദ്യത്തെ കേരളസന്ദര്‍ശനമാണ് നാളെ.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും നാളെ കേരളത്തില്‍ എത്തുന്നുണ്ട്. വയനാട് സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധിയെത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലേക്കു വരുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ മലപ്പുറത്തെ നിലമ്പൂര്‍, ഏറനാട് വണ്ടൂര്‍ എന്നിവിടങ്ങളിക്കും പിന്നീട് തിരുവമ്പാടിയിലേക്കും പോകും. വെള്ളിയാഴ്ച രാത്രിയോടെ രാഹുല്‍ കല്‍പ്പറ്റയിലെത്തി വയനാട് മണ്ഡലം സന്ദര്‍ശിക്കും. ജൂണ്‍ എട്ടിന് കണ്ണൂര്‍ വിമാനത്താവളം വഴി മടങ്ങും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad