കാസര്‍കോട് (www.evisionnews.co): ഈവര്‍ഷത്തെ മെഡിക്കല്‍ ഡെന്റല്‍ കോഴ്‌സുകളില്‍ ചേരാനുള്ള നീറ്റ് എക്‌സാം ഫലം വന്നാല്‍ അടുത്തതായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും നീറ്റ് മാര്‍ക്കടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള കോഴ്‌സുകളെ കുറിച്ചും അറിയുന്നതിന് സെമിനാര്‍ ഞായറാഴ്ച കാസര്‍കോട് ഹെല്‍ത്ത് മാളില്‍ നടക്കും.
കോളജുകളെ കുറിച്ചും രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വിദ്യാഭ്യാസ വായ്പ, വിദേശ രാജ്യങ്ങളിലുള്ള മെഡിസിന്‍ പഠനം മുതലായ മെഡിക്കല്‍ പഠനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാന്‍ അനുഭവസ്ഥരായ ഡോക്ടര്‍മാരോട് സംവദിക്കാനും പാരാമെഡിക്കല്‍ രംഗത്തെ സാധ്യതകളെ കുറിച്ച് വിശദമായി അറിയാനും കാസര്‍കോടും ആദ്യമായി തുടങ്ങുന്ന ഡീംഡ് യൂണിവേഴ്‌സിറ്റി കോഴ്‌സുകളായ ബി വോക് എംഎല്‍ടി (ബിഎസ്.സി എംഎല്‍ടി), ഡിഎംഎല്‍ടി ലാബ്, എക്സ്-റേ ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, ഒപ്റ്റോമെട്രി ,ഫിസിയോതെറാപ്പി എന്നീ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനും നടക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം പ്രവേശനം.
കൂടാതെ വിദ്യാഭ്യാസ ലോണിനെ കുറിച്ച് ബാങ്ക് മാനേജരുമായി നേരിട്ട് സംസാരിച്ച് സ്‌പോട്ട് ലോണ്‍ എടുക്കാനുമുള്ള സൗകര്യം ഈ സൗജന്യ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ആപ്പീസ് ഹെല്‍ത്ത് കെയര്‍ ആന്റ്് എജൂക്കേഷന്‍ ഡയറക്ടര്‍മാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ദപ്പെടുക: 8881000222, 8881555222, 9744636363.

Post a Comment
0 Comments