ചെര്‍ക്കള (www.evisionnews.co): എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിയും ഗ്രീന്‍ സ്റ്റാര്‍ എതിര്‍ത്തോടും സംയുക്തമായി പഞ്ചായത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് പഠനത്തിനാവശ്യമായ പഠനോപകരണങ്ങള്‍ കൂടെ എന്ന പേരില്‍ വിതരണം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഇ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ശിഹാബ് പുണ്ടൂര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.ഡി.എ റഹ്മാന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബേര്‍ക്ക അബ്ദുള്ള കുഞ്ഞി ഹാജി അസര്‍ എതിര്‍ത്തോട്, അനസ് എതിര്‍ത്തോട്, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, താഹ ചേരൂര്‍, സി.എ ഇബ്രാഹിം, നാഫിഹ്, ഖാദി ബേവി, ഖാദര്‍ സി.എ, അര്‍ഷാദ് ബേര്‍ക്ക, അസ്‌കര്‍, സിറാജുദ്ദീന്‍ പി.എസ്, ഷാനിഫ് എടനീര്‍, ഫാറൂഖ് നാല്‍ത്തടുക്ക, ഇബ്രാഹിം, ബേര്‍ക്ക ഹുസൈന്‍ കുഞ്ഞി ഹാജി, ഇജാസ് സംസാരിച്ചു. അറഫാത്ത് കൊവ്വല്‍ സ്വാഗതവും ഹാഷിര്‍ നന്ദിയും പറഞ്ഞു.

Post a Comment
0 Comments