Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം മുന്‍ എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ സഹോദരന്‍ പി.ബി അബ്ദുല്ല നിര്യാതനായി


കാസർകോട് (www.evisionnews.co): മഞ്ചേശ്വരം മുൻ എം.എൽ.എ അന്തരിച്ച പി.ബി അബ്ദുൽ റസാഖിന്റെ സഹോദരൻ പി.ബി അബ്ദുല്ല എന്ന ചന്ദനം ഉമ്പുച്ച നിര്യാതനായി. 77വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ച ആറു മണിയോടെ നായന്മാര്‍മൂലയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. ഭാര്യ: പരേതയായ മറിയമ്മ. മക്കള്‍: പി.ബി മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് (അച്ചു), അബ്ദുല്‍ സലാം, സമീറ, സഫീന. മരുമക്കള്‍: ഫര്‍സാന, ശഹ്നാസ്, ഫാത്തിമ, നൗഷാദ് തളങ്കര, സാദിഖ് നെല്ലിക്കുന്ന്. സഹോദരങ്ങള്‍: പി.ബി അഹമ്മദ്, ആയിഷ, റുഖിയ, പരേതരായ പി.ബി മുഹമ്മദ്, അബൂബക്കര്‍, അബ്ദുല്‍ റഹ്മാന്‍, മുത്തലിബ്, പി.ബി അബ്ദുല്‍ റസാക്ക് (റദ്ദുച്ച).

.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad