കാസര്‍കോട് (www.evisionnews.co): പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ദിവസം തെക്കിലില്‍ ബൂത്തില്‍ കയറി യു.ഡി.എഫ് പ്രവര്‍ത്തകരെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. സി.പി.എം പ്രവര്‍ത്തകന്‍ ടി.പി സുബൈറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പോളിംഗ് ഏജന്റായിരുന്ന യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ അക്രമിക്കുകയും ജലീലിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തതിനാണ് കേസ്.

Post a Comment
0 Comments