കാഞ്ഞങ്ങാട് (www.evisionnews.co): കടലാക്രമണം രൂക്ഷമായ അജാനൂര്‍, ചിത്താരി കടപ്പുറം കടപ്പുറങ്ങള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സന്ദര്‍ശിച്ചു. ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കടപ്പുറത്ത് എം.പിയെ കാണാന്‍ തടിച്ചുകൂടിയ ജനങ്ങള്‍ പറഞ്ഞപ്പോള്‍ അടിയന്തിരമായി ഇടപെടുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ചിത്താരി കടപ്പുറത്തും എം.പിയെ കാണാനും നിവേദനങ്ങള്‍ നല്‍കാനും കടലിന്റെ മക്കള്‍ പാഞ്ഞെത്തി. മഴക്കാലത്ത് കടലാക്രമണം രൂക്ഷമാകാറുണ്ടെന്നും നിര്‍ഭയമായി ഉറങ്ങാന്‍ കഴിയാറില്ലെന്നും അതിനാല്‍ പുലിമുട്ട് നിര്‍മാണം അനിവാര്യമാണെന്നും അമ്മമാര്‍ അറിയിച്ചു. പുലിമുട്ട് നിര്‍മിക്കാന്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി സെക്രട്ടറി പി.വി സുരേഷ്, യു.ഡി.എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കണ്‍വീനര്‍ എം.പി ജാഫര്‍, കെ.എസ്.യു ജില്ല പ്രസിഡന്റ് നോയല്‍ ടോമിന്‍ ജോസഫ്, ഷംസുദീന്‍ ആവിയില്‍, സതീശന്‍ പാറക്കാട്ടില്‍, എം.വി അരവിന്ദാക്ഷന്‍, എക്കാല്‍ കുഞ്ഞിരാമന്‍, എം.പി ആസിഫ്, കെ.എം മുഹമ്മദ് കുഞ്ഞി, ഷംസുദ്ദീന്‍ കുശാല്‍ നഗര്‍, രവീന്ദ്രന്‍ കടപ്പുറം എന്നിവര്‍ എം.പിയോടൊപ്പമുണ്ടായിരുന്നു.
Post a Comment
0 Comments