Type Here to Get Search Results !

Bottom Ad

രണ്ടാമത് കുവൈറ്റ് ഫെസ്റ്റ് 15ന് കാസര്‍കോട്ട്


കാസര്‍കോട് (www.evisionnews.co): കുവൈറ്റിലെ കാസര്‍കോട്ടുകാരുടെ പൊതുവേദിയായ കാസര്‍കോട് എക്‌സ്പാട്ടിയേറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് കുവൈറ്റ് ഫെസ്റ്റ് 15ന് രാവിലെ ഒമ്പത് മണിമുതല്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കളെയും നീറ്റ് പരീക്ഷയില്‍ സംസ്ഥാനത്ത് രണ്ടാം റാങ്ക് നേടിയ ഹൃദ്യലക്ഷ്മിയെയും അനുമോദിക്കും. യുവ എഴുത്തുകാരി വഹീദയെ പരിപാടിയില്‍ ആദരിക്കും. സാംസ്‌കാരിക സമ്മേളനം, മൈലാഞ്ചി- കേക്ക് മത്സരം, ചിത്രരചന മത്സരം, മൈലാഞ്ചി സീസണ്‍ ടു നവാസ് കാസര്‍കോടിന്റെ ഗാനമേള എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ എഞ്ചിനീയര്‍ അബൂബക്കര്‍, ഭാരവാഹികളായ റഹീം ആരിക്കാടി, കബീര്‍ മഞ്ഞംപാറ, സലാം കളനാട്, ഹസന്‍ മാങ്ങാട്, ഖാദര്‍ കടവത്ത്, ഷാഫി ബാവ പങ്കെടുത്തു.




Post a Comment

0 Comments

Top Post Ad

Below Post Ad