Type Here to Get Search Results !

Bottom Ad

പള്ളങ്കോട് ജമാഅത്ത് സമസത് ഇ.കെ വിഭാഗത്തിന്: യൂസുഫ് ഹാജി പ്രസിഡന്റ്, കെ.പി സിറാജുദ്ദീന്‍ ജന. സെക്ര

കാസര്‍കോട് (www.evisionnews.co): വര്‍ഷങ്ങളായി പള്ളങ്കോട് മഹല്ല് ജമാഅത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് ശേഷം ജമാഅത്ത് ഭരണം പൂര്‍ണമായി സമസ്ത ഇ.കെ വിഭാഗത്തിന്. ഇന്ന് വഖഫ് ബോര്‍ഡ് വിളിച്ചുചേര്‍ത്ത ജനറല്‍ ബോജി യോഗത്തിലാണ് തീരുമാനമായത്. യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായ പ്രകാരം യോഗത്തില്‍ തന്നെ കമ്മിറ്റി രൂപീകരിക്കണം എന്ന അഭിപ്രയത്തിന്റെ അടിസ്ഥാനത്തില്‍ ഷമീര്‍ വാഫിയുടെ പിന്തുണയോടെ അഡ്വ. ഇബ്രാഹിം പള്ളങ്കോട് അവതരിപ്പിച്ച പാനല്‍ ഐക്യകണേ്ഠനെ സര്‍വ സമ്മതമായി പാസാവുകയായിരുന്നു. ഇതേതുടര്‍ന്ന് 27 അംഗ സമസ്ത കമ്മിറ്റി നിലവില്‍ വന്നു. 

ഭാരവാഹികള്‍: എം. യൂസഫ് ഹാജി (പ്രസി), എ.കെ അബ്ദുല്ലക്കുഞ്ഞി, എ. മുഹമ്മദ് കുഞ്ഞി, കെ.പി സിറാജുദ്ധീന്‍ (ജന. സെക്ര), പി കെ മുഹമ്മദ് അലി, എം.എ അബ്ദുല്‍ ഖാദര്‍ (ജോ സെക്ര), പിഎച്ച്് അബൂബക്കര്‍ ഹാജി (ട്രഷ). സി.കെ .ഹസൈനാര്‍ ഹാജി, ടി.എ അബ്ദുല്ല ഹാജി, ടിഎം അബ്ദുല്ല, പിബി അലിക്കുഞ്ഞി ഹാജി, പി.എം യൂസഫ്, ഹസൈനാര്‍ പി, എബി ബഷീര്‍ പള്ളങ്കോട്, എം.ഇ അബ്ദുല്ല കുഞ്ഞി, എ.പി അഷ്റഫ്, കെ. മൊയ്തീന്‍ കുഞ്ഞി, ഇബ്രാഹിം ഫൈസി, ഷുഹൈബ്, പി അബ്ദുല്ലക്കുഞ്ഞി, കെ.ഐ മുഹമ്മദ്, റസാഖ് നൈപാറ, പി. മുഹമ്മദ്, പി.എ അബ്ദുല്ല, ഇബ്രാഹിം അസ്ഹരി, എം.കെ ജാഫര്‍, പി.എ മുഹമ്മദ് കുഞ്ഞി എന്നിവര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളാണ്.

കഴിഞ്ഞ വര്‍ഷം ഇവിടെ ജമാഅത്ത് യോഗത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. നിയമാവലി പ്രകാരമുള്ള ഭരണ സമിതി രൂപീകരിക്കുന്നതിന് വേണ്ടി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പി.സി ഷംസീര്‍ അലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനിടെയാണ് സംഘട്ടനമുണ്ടായത്. വിവരമറിഞ്ഞെത്തിയ പൊലീസ് ലാത്തി വീശിയാണ് സംഘര്‍ഷത്തിന് ശ്രമിച്ചവരെ ഒഴിപ്പിച്ചത്.







Post a Comment

0 Comments

Top Post Ad

Below Post Ad